സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമം : ആന്റണി

176

കൊച്ചി: മലയാളികളുടെ തിരോധാനത്തില്‍ ആശങ്കയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി.
കേന്ദ്ര – സംസ്ഥാന ഏജന്‍സികള്‍ ഇതുസംബന്ധിച്ച അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണം. ചിലരെങ്കിലും ഭീകര സംഘടനയായ ഐ.എസ്സില്‍ ചേര്‍ന്നിട്ടുണ്ടാകാം. എന്നാല്‍ എല്ലാവരും അങ്ങനെയാണെന്ന് കരുതാനാകില്ല. എല്ലാവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല. ഐ.എസ് പോലെയുള്ള വിപത്തുകള്‍ക്കെതിരെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.