അപകീര്‍ത്തി കേസില്‍ കെജ്‌രിവാളിന് ജാമ്യം

167

ദില്ലി: പഞ്ചാബ് റവന്യൂമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ബിക്‌റം സിംഗ് മജിതിയ സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് ജാമ്യം. നാല്‍പ്പതിനായിരം രൂപയുടെ ബോണ്ടില്‍ സോപാദിക ജാമ്യമാണ് അമൃത്സര്‍ ഹൈക്കോടതി നല്‍കിയത്. കെജ്‌രിവാളിനൊപ്പം പഞ്ചാബിന്റെ ചുമതലയുള്ള എ എ പി നേതാവ് സഞ്ജയ് സിംഗ്, ആശിഷ് ഖേതന്‍ എന്നിവരും കോടതിയില്‍ ഹാജരായി. ഒക്ടോബര്‍ പതിനഞ്ചിന് വീണ്ടും വാദം കേള്‍ക്കും. മയക്കുമരുന്ന് മാഫിയക്കാരനാണ് ബിക്‌റം സിംഗെന്നായിരുന്നു എ എ പി നേതാക്കളുടെ ആരോപണം. മെയ് മാസത്തിലാണ് ബിക്രം സിംഗ് അപകര്‍ത്തിക്കേസ് കൊടുത്തത്. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ അമൃത്സറില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY