കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ രാകേഷ് സിദ്ധരാമയ്യ അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ബ്രസല്‍സിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബ്രസല്‍സിലേക്ക് തിരിച്ചിട്ടുണ്ട്.
ബ്രസല്‍സില്‍ തന്‍റെ 39 പിറന്നാല്‍ ആഘോഷത്തിനിടയില്‍ കഠിനമായ വയറുവേദന അനുഭവപ്പെട്ട രാകേഷിനെ ബ്രസല്‍സിലെ ആന്‍റ്വെര്‍പ്പ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹം അക്യൂട്ട് പ്യാന്‍ക്രീയാറ്റീറ്റ്സിന്‍റെ ചികില്‍സയിലായിരുന്നു.