മുംബൈ ∙ സാക്കിര്‍ നായിക്ക് സൗദിയില്‍നിന്ന് ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് സൂചന. അന്വേഷണങ്ങളുടെ ഭാഗമായി എന്‍ഐഎ സംഘം സാക്കിര്‍ നായിക്കുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. അതിനിടെ, ഇന്ന് സാക്കിർ നായിക്ക് മുംബൈയിൽ നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവച്ചു. പകരം സ്കൈപ്പിലൂടെ അദ്ദേഹം മാധ്യമ പ്രവർത്തകരെ കാണുമെന്നാണ് സൂചന.
അതേസമയം, സാക്കിര്‍ നായിക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രകടനങ്ങളുണ്ടായേക്കാമെന്ന സൂചനയെത്തുടര്‍ന്ന് മുംബൈയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശിവസേന ഉൾപ്പെടെയുള്ള സംഘടനകൾ സാക്കിറിനെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടിരുന്നു.