സാക്കിർ നായിക്കിനു പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്

145

പുണെ∙ ഇസ്‍ലാം മതപണ്ഡിതൻ സാക്കിർ നായിക്കിനു പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. സമാധാനത്തിന്റെ സന്ദേശവാഹകനാണ് സാക്കിർ. ഇസ്‍ലാം മതത്തിന്റെ ശരിയായ അർഥവും ലക്ഷ്യവുമാണ് അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നത്. ഇസ്‍ലാം മതത്തെ ഭീകരവാദവുമായി ബന്ധിപ്പിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും ദിഗ്‍വിജയ് സിങ് കുറ്റപ്പെടുത്തി.

ഭീകരവാദത്തിനു സാക്കിറിന്റെ പ്രസംഗങ്ങൾ പ്രചോദനമായെന്നു ആരോപിക്കുന്നവർ എന്തുകൊണ്ടാണ് മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ പ്രസംഗിച്ച ബിജെപി നേതാക്കളായ സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സാധ്വി പ്രാചി എന്നിവർക്കെതിരെ നടപടിയെടുക്കാത്തത്. സാക്കിർ അപകടകാരിയും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഭീകരവാദികൾക്ക് പ്രചോദനം നൽകുന്നതുമാണെങ്കിൽ എന്തുകൊണ്ടാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒരു കേസുപോലും അദ്ദേഹത്തിനെതിരെ ബിജെപി സർക്കാർ ചുമത്താത്തതെന്നും ദിഗ്‍വിജയ് സിങ് ചോദിച്ചു.

മതത്തിന്റെ പേരിൽ ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY