അമ്മയെയും മകളെയും കൂട്ടമാനഭംഗം ചെയ്ത സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

177

ബുലന്ത്ഷഹാർ (ഉത്തർപ്രദേശ്) ∙ ഉത്തർപ്രദേശിലെ ബുലന്ത്ഷഹാറിൽ കാർ തടഞ്ഞ് അമ്മയെയും പതിനാലുകാരിയായ മകളെയും കൂട്ടമാനഭംഗം ചെയ്യുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു പേരുടെ സംഘമാണ് തങ്ങളെ ഉപദ്രവിച്ചതെന്നു സ്ത്രീകൾ മൊഴി നൽകിയിരുന്നു. പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

വെള്ളി രാത്രിയായിരുന്നു സംഭവം. നോയിഡയിൽനിന്ന് ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലേക്കു പോവുകയായിരുന്ന ആറംഗ കുടുംബം ഡൽ‌ഹി- കാൺപൂർ ദേശീയപാതയിൽ ദോസ്ത്പൂർ ഗ്രാമത്തിനു സമീപമാണ് ആക്രമിക്കപ്പെട്ടത്. പിന്തുടർന്നെത്തിയ കവർച്ചക്കാർ കാർ തടഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോകുകയും പുരുഷന്മാരെ കെട്ടിയിട്ടശേഷം മുപ്പത്തിനാലുകാരിയായ യുവതിയെയും മകളെയും പീഡിപ്പിക്കുകയുമായിരുന്നു. ഇവരുടെ മൊബൈൽഫോണുകളും ആഭരണവും പണവും കവർന്നു. പിന്നീട്, കെട്ടഴിച്ചു രക്ഷപ്പെട്ട കുടുംബാംഗങ്ങളിലൊരാളാണ് വിവരം പൊലീസിനെ അറിയിച്ചത്.

സംഭവസ്ഥലത്തിന് 100 മീറ്റർ അകലെ ഒരു പൊലീസ് എയ്ഡ് പോസ്റ്റുണ്ട്. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് സ്റ്റേഷന്റെയും രാത്രി പട്രോളിങ്ങിന്റെയും ചുമതലയുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതെന്നും സർക്കിൾ ഓഫിസർക്കെതിരെ അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

NO COMMENTS

LEAVE A REPLY