മന്ത്രിസഭ തീരുമാനിക്കുന്ന പദവി ഏറ്റെടുക്കും :നിലപാട് മയപ്പെടുത്തി വി.എസ്. അച്യുതാനന്ദന്‍

197

തിരുവനന്തപുരം ∙ മന്ത്രിസഭ തീരുമാനിക്കുന്ന പദവി വിഎസ് ഏറ്റെടുക്കും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും. വിഎസ് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാകുമെന്നാണ് സൂചന.
വിഎസിന്റെ പദവിയുടെ കാര്യത്തിൽ സിപിഎം ഉചിതമായ തീരുമാനം എടുത്തുകഴിഞ്ഞിട്ടുണ്ടെന്നു പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. മന്ത്രിസഭ ചർച്ച ചെയ്ത് വിഎസുമായി ആലോചിച്ച് ഇക്കാര്യം നടപ്പിലാക്കും. അതു വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി‌യിട്ടുണ്ട്.
ഭരണപരിഷ്‌കാര കമ്മിഷൻ രൂപീകരിക്കാമെന്നും അതിന്റെ അധ്യക്ഷനായി കാബിനറ്റ് റാങ്കോടെ വിഎസിനെ നിയമിക്കാമെന്നും പിബിയിലും സംസ്‌ഥാന സെക്രട്ടേറിയറ്റിലും നേരത്തെതന്നെ ധാരണയായിരുന്നു.

NO COMMENTS

LEAVE A REPLY