വിഎസിനു കാബിനറ്റ് പദവി: നിയമ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു

162

തിരുവനന്തപുരം∙വി.എസ്.അച്യുതാനന്ദനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷന്റെ അധ്യക്ഷനാക്കുന്നതിനുള്ള തടസ്സം നീക്കാൻ കൊണ്ടുവന്ന നിയമഭേദഗതി ബില്ലിനെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. എന്ത് അടിയന്തരപ്രാധാന്യമാണ് ബില്ലിനുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പുതിയ പദവിക്കുവേണ്ട അധികച്ചെലവ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഭരണഘടനാവിരുദ്ധമായ ബിൽ അവതരിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സാമ്പത്തികബാധ്യത ബില്ലിനൊപ്പം പറയേണ്ടത് നിയമപരമാണെന്നു വി.ഡി.സതീശൻ പറഞ്ഞു.

പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലനാണു 2016ലെ നിയമസഭാ (അയോഗ്യത നീക്കം ചെയ്യൽ) ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചത്. ഭരണപക്ഷത്തുനിന്നു രാജു ഏബ്രഹാമും മുല്ലക്കര രത്നാകരനും പ്രതിപക്ഷത്തുനിന്നു വി.ഡി.സതീശനും എം.ഉമ്മറും ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയ്ക്കുശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുന്ന ബിൽ സഭാ സമ്മേളനം അവസാനിക്കുന്ന 19നു പാസാക്കും. പിന്നാലെ വിഎസ് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി ചുമതലയേൽക്കും.

NO COMMENTS

LEAVE A REPLY