മലപ്പുറം∙ കണക്കിൽ പെടാത്തതെന്നു സംശയിക്കുന്ന പണം വിജിലൻസ് പരിശോധനയ്‌ക്കിടെ സബ് റജിസ്‌ട്രാർ ഓഫിസിൽ ക്ലോസറ്റിലിട്ടു നശിപ്പിച്ച സംഭവത്തിൽ സെപ്‌റ്റിക് ടാങ്ക് തുറന്ന് പൊലീസ് പരിശോധന.
തേഞ്ഞിപ്പലം സബ് റജിസ്‌ട്രാർ ഓഫിസിലാണു സംഭവം. കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധനയ്‌ക്കിടെയാണ് ചില ഉദ്യോഗസ്‌ഥർ ശുചിമുറിയിലെ ക്ലോസറ്റിൽ പണമിട്ട് വെള്ളമൊഴിച്ചത്. ക്ലോസറ്റിൽ നിന്ന് 500 രൂപയുടെ ഒരു നോട്ട് വിജിലൻസ് ഉദ്യോഗസ്‌ഥർ കണ്ടെത്തിയിരുന്നു.
കൂടുതൽ പണം സെപ്‌റ്റിക് ടാങ്കിൽ എത്തിയിട്ടുണ്ടാവാണെന്ന നിഗമനത്തിലാണ് ടാങ്ക് തുറന്ന് പരിശോധന നടത്തുന്നത്.