ഹിസ്ബുൽ മുജാഹിദീന്‍ കമാൻഡർ കശ്മീരില്‍ കൊല്ലപ്പെട്ടു

217

ശ്രീനഗർ∙ ഹിസ്ബുൽ മുജാഹിദീന്‍ കമാൻഡർ ബുര്‍ഹാന്‍ മുസാഫിര്‍ വാനി കശ്മീരില്‍ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് 22 വയസുകാരനായ ബുര്‍ഹാന്‍ കൊല്ലപ്പെട്ടത്. ബുര്‍ഹാനെ കണ്ടെത്തുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഭീകരപ്രവർത്തനത്തിനായി കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ മുഖ്യപങ്കുവഹിച്ച വിഡിയോകളിൽ വാനിയുൾപ്പെട്ടിരുന്നു. ഫെയ്സ്ബുക്, വാട്ട്സ്ആപ്പ് വഴി വിഡിയോകൾ പ്രചരിച്ചിരുന്നു. വാനിക്കൊപ്പം മറ്റു രണ്ട് ഭീകരരെയും സൈന്യം ഏറ്റുമുട്ടലിൽ കൊന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങളിൽനിന്നാണ് മേഖലയിൽ വാനിയുടെ സാന്നിധ്യം സൈന്യത്തിനു ലഭിച്ചത്.

തെക്കൻ കശ്മീരിലെ ത്രാലിലെ സമ്പന്ന കുടുംബത്തിൽ നിന്നാണ് വാനി വരുന്നത്. സ്കൂൾ പ്രിൻസിപ്പലായിരുന്നു വാനിയുടെ പിതാവ്. 2010ൽ സഹോദരനെ സൈന്യം വധിച്ചെന്ന് ആരോപിച്ചാണ് 15–ാം വയസ്സിൽ വാനി ഭീകരസംഘടനയിൽ ചേർന്നത്.

NO COMMENTS

LEAVE A REPLY