തൃക്കരിപ്പൂരിൽ പെട്രോൾ പമ്പ് ഉടമയെ ആക്രമിച്ച് മൂന്നുലക്ഷം കവർന്നു

247

കാഞ്ഞങ്ങാട്∙ തൃക്കരിപ്പൂരിലെ പെട്രോൾ പമ്പ് ഉടമയെ തലയ്ക്കടിച്ചു വീഴ്ത്തി പണവുമായി കവർന്നതു മൂന്നംഗ സംഘം. കവർച്ചയ്ക്കുശേഷം, പമ്പ് ഉടമയുടെ സ്കൂട്ടറിൽ ചെറുവത്തൂർ തിമിരിയിൽ എത്തിയ ശേഷമാണ് ഇവർ കടന്നുകളഞ്ഞത്. സ്കൂട്ടർ ഇവിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നോടെയാണ് തൃക്കരിപ്പൂരിലെ പമ്പ് ഉടമയും റിട്ട. അധ്യാപകനുമായ കരിവള്ളൂർ കുണിയനിലെ കെ.രാമകൃഷ്ണൻ ആക്രമിക്കപ്പെട്ടത്.

ബങ്ക് പൂട്ടി പണവുമായി വീട്ടിലേക്കു പോവുകയായിരുന്നു. മൂന്നു ലക്ഷത്തിൽ പരം രൂപ നഷ്ടപ്പെട്ടുവെന്നാണു മൊഴി. എടാട്ടുമ്മൽ കുണിയൻ റോഡിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. രാമകൃഷ്ണൻ ചികിൽസയിലാണ്. പ്രതികൾക്കായി ചന്തേര പൊലീസ് അന്വേഷണം ഊർജിതമാക്കി. രാമകൃഷ്ണനെ നേരത്തെ പരിചയമുളളവർ തന്നെയാണ് ആക്രമത്തിനു പിന്നിലെന്ന സൂചനയുണ്ട്. ഇദ്ദേഹം വീട്ടിലേക്കു പോകുന്ന വഴി മനസ്സിലാക്കി വച്ചായിരുന്നു ആക്രമണം.

NO COMMENTS

LEAVE A REPLY