ചൈനയ്ക്കും ഇറാനും കശ്മീർ വിഷയത്തിൽ ഇടപെടണം; ഗീലാനിയുടെ കത്ത്

133

ശ്രീനഗർ∙ കശ്മീർ വിഷയം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനി ചൈനയ്ക്കും ഇറാനും കത്തയച്ചു. പിന്തുണ തേടുന്നതിനൊപ്പം വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെട്ടു പരിഹാരമുണ്ടാക്കണമെന്നും ഗീലാനി ആവശ്യപ്പെട്ടു. വിഷയത്തിൽ ഇതാദ്യമായാണ് ചൈനയ്ക്കും ഇറാനും ഹുറിയത്ത് നേതാവായ ഗീലാനി കത്തെഴുതുന്നത്.

മാത്രമല്ല, ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കും പ്രാദേശിക സംഘടനകളായ യൂറോപ്യൻ യൂണിയൻ, ആസിയാൻ, ഒഐസി, സാർക്ക് എന്നിവയ്ക്കും കത്തെഴുതിയിട്ടുണ്ട്. ജമ്മു കശ്മീരിനെ വിശ്വാസത്തിലെടുക്കുന്ന നടപടികളെടുക്കണം, സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം പിൻവലിക്കണം, മേഖലയിലെ സൈനിക സാന്നിധ്യം പിൻവലിക്കാൻ നടപടികളെടുക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കണം തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾക്കും കത്തയച്ചിട്ടുണ്ട്. കശ്മീരിൽ ഇന്ത്യ നടത്തുന്ന ഭീകരപ്രവർത്തനത്തെ എതിർക്കാനും ഇടപെടാനും ഈ രാജ്യങ്ങൾക്കു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും ഗീലാനി കത്തിലെഴുതിയിട്ടുണ്ട്. മാത്രമല്ല, രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്നും രാഷ്ട്രീയപ്രവർത്തനത്തിന് അവസരമുണ്ടാക്കണമെന്നും ഗീലാനി കത്തിലൂടെ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY