പാചകവാതക സിലിണ്ടറിന് 1.93 രൂപ കൂട്ടി

182

ന്യൂഡല്‍ഹി∙ സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില 1.93 രൂപ കൂട്ടി. ആഗോള വിപണയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കമ്പനികള്‍ മാസം തോറും നടത്തുന്ന അവലോകനത്തിലാണു വില കൂട്ടാന്‍ തീരുമാനമായത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 421.16 ല്‍ നിന്ന് 423.09 രൂപയിലേക്ക് എത്തി.

അതേസമയം, സബ്സിഡിയില്ലാത്ത സിലിണ്ടറിന് 50.50 രൂപയാണ് കൂട്ടിയിട്ടുള്ളത്.

ജൂലായ് ഒന്നിന് സബ്സിഡിയുള്ള സിലിണ്ടറിന്റെ വില 1.98 രൂപ കൂട്ടിയിരുന്നു.

NO COMMENTS

LEAVE A REPLY