കടയിൽ നിന്നു വാങ്ങിയ മുളകു പായ്ക്കറ്റിൽ പാമ്പ്

155
photo credit : manorama online

തൃക്കരിപ്പൂർ∙ പലചരക്കുകടയിൽ നിന്നു വാങ്ങിയ മുളകിന്റെ പായ്ക്കറ്റിൽ വിഷപ്പാമ്പ്. നീലേശ്വരം പൊലിസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസിലെ ഡ്രൈവർ പിലിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന എം.കെ.ലത്തീഫിനാണ് സാധനം വാങ്ങിയപ്പോൾ ഒപ്പം പാമ്പിനെ കിട്ടിയത്. അതും വിഷമേറിയ മണ്ഡലിയുടെ കുഞ്ഞ്.

കാലിക്കടവിലെ ഒരു കടയിൽ നിന്ന് അരിയും മുളകും വാങ്ങി വീട്ടിലെത്തിയ ലത്തീഫ്, വാഹനത്തിൽ നിന്ന് സാധനം പുറത്തേക്ക് എടുത്ത് വയ്ക്കുമ്പോൾ തന്നെ മുളക് പായ്ക്കിൽ നിന്ന് എന്തോ ഇഴയുന്ന ശബ്ദം കേട്ടിരുന്നു. തുടർന്ന് വീടിന് പുറത്ത് കളത്തിൽ ചൊരിഞ്ഞ മുളകിൽ നിന്ന് ഇഴഞ്ഞു പോകുന്ന പാമ്പിനെയാണ് കണ്ടെത്തിയത്.

മണ്ഡലി ഇനത്തിൽ പെട്ടതാണെന്നും മനസിലാക്കി. തല്ലിക്കൊന്ന ശേഷം കടയുടമയുടെ ശ്രദ്ധയിൽ പെടുത്തി. കടയുടെ പുറത്ത് വയ്ക്കുന്ന മുളക് ചാക്കിൽ ഇഴഞ്ഞ് കയറിയതാകാനാണ് സാധ്യതയെന്ന് പറയുന്നു.

NO COMMENTS

LEAVE A REPLY