കൊല്ലത്ത് നങ്കൂരമിട്ടിരുന്ന മണ്ണുമാന്തിക്കപ്പൽ നിയന്ത്രണംവിട്ട് തീരത്തടിഞ്ഞു

207

കൊല്ലം∙ തീരത്തോട് ചേർന്ന് നങ്കൂരമിട്ടിരുന്ന മണ്ണുമാന്തിക്കപ്പൽ ഹൻസിത നിയന്ത്രണം വിട്ട് തീരത്തടിഞ്ഞു. തുറമുഖ വാടക കുടിശികയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മൂന്നുവർഷമായി കൊല്ലത്ത് കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു ഹൻസിത. കനത്ത തിരയടിച്ചതോടെയാണ് കപ്പൽ നിയന്ത്രണംവിട്ടു തീരത്ത് എത്തിയത്.

രണ്ടു ദിവസമായി കടലിൽനിന്ന് തിരമാലയ്ക്ക് ഒപ്പം ഒഴുകി എത്തിയിരുന്ന മണ്ണുമാന്തിക്കപ്പൽ ഇപ്പോൾ മണ്ണിൽ ഉറച്ചുപോയ അവസ്ഥയിലാണ്. കാറ്റിന്റെ ദിശയിൽ സഞ്ചരിച്ച് കാക്കത്തോപ്പു ഭാഗത്താണ് കപ്പൽ അടിഞ്ഞിരിക്കുന്നത്. ചില സമയങ്ങളിൽ തിരമാലകൾ കപ്പലിനു മുകളിലേക്കുവരെ അടിക്കുന്നുണ്ട്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്.

കപ്പൽ നിയന്ത്രണം വിട്ട് തീരത്തടിഞ്ഞത് കാണാൻ നിരവധിപേരാണ് എത്തുന്നത്. അതേസമയം, കൗതുകത്തിന് അപ്പുറം കപ്പൽ മറിയുമോ എന്ന ആശങ്കയും ജനത്തിനുണ്ട്.

മൂന്നുവർഷം മുൻപാണ് തുറമുഖ വാടക മുടക്കിയതിന് ഹൻസിത എന്ന മണ്ണുമാന്തിക്കപ്പൽ തുറമുഖ വകുപ്പ് തടഞ്ഞിട്ടത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘാ ഡ്രഡ്ജിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. കപ്പൽ തീരത്ത് കിടക്കുന്നത് തുറമഖ വകുപ്പ് സസൂക്ഷമം നിരീക്ഷിക്കുന്നുണ്ട്.

courtsy : Manorama online

NO COMMENTS

LEAVE A REPLY