വിദ്യാർഥിനിയെ ഉപദ്രവിച്ചെന്ന് പരാതി: എസ്എഫ്ഐ നേതാവിന് സസ്പെൻഷൻ

225

കാഞ്ഞങ്ങാട്∙ വിദ്യാർഥിനികളുടെയും അധ്യാപകരുടെയും പരാതിയിൽ കോളജിലെ എസ്എഫ്ഐ നേതാവ് ഉൾപ്പെടെ മൂന്നു പേർക്കു സസ്പെൻഷൻ. പടന്നക്കാട് നെഹ്റു കോളജിലെ മൂന്നാം വർഷ മലയാളം വിദ്യാർഥി ടി.വി.ഷിബിൻ, എക്കണോമിക്സ് വിദ്യാർഥി അജിത്ത്, ഹിസ്റ്ററിയിലെ അരുൺ എന്നിവർക്കെതിരെയാണ് നടപടി.

ക്ലാസിൽ ക്യാംപെയിനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ ചോദ്യം ചെയ്തതിന്റെ പേരിൽ മൂന്നാം വർഷ മലയാളം വിദ്യാർഥിനിയെ ഉപദ്രവിച്ചു എന്ന പരാതിയിലാണ് അജിത്തിനും ഉണ്ണികൃഷ്ണനും എതിരെയുള്ള നടപടി.

ക്ലാസിലും കോളജിലും ഷിബിൻ സ്ഥിരം പ്രശ്നക്കാരനാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ഷിബിന്റെ സഹപാഠികളും അധ്യാപകരും പ്രിൻസിപ്പലിനു പരാതിപ്പെട്ടിരുന്നു. കോളജിലെ സ്പോർട്സ് ടീമിലെ ചിലരും ഷിബിനെതിരെ പരാതി ഉന്നയിച്ചു. തുടർന്നു നടപടി എടുത്തതോടെ വിശദീകരണവുമായി അരുണും അജിത്തും ഉൾപ്പെടെയുള്ള എസ്എഫ്ഐ പ്രവർത്തകർ ക്ലാസിലെത്തി. എസ്എഫ്ഐക്കെതിരെ അല്ല, വിദ്യാർഥികളുടെ മൊത്തത്തിലുള്ള ആവശ്യമാണെന്ന് പറഞ്ഞ പെൺകുട്ടിയെ ക്ലാസിലെത്തിയവർ ഉപദ്രവിക്കുകയായിരുന്നുവെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എസ്എഫ്ഐയ്ക്കെതിരെ നടക്കുന്ന ഗൂഡാലോചനയാണ് സംഭവങ്ങൾക്കു പിന്നിലെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജയനാരായണൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളും ചേർന്നു നുണപ്രചാരണം നടത്തുകയാണെന്നും ജയനാരായണൻ പറഞ്ഞു.

NO COMMENTS

LEAVE A REPLY