സാക്കിർ നായിക്കിന്റെ തല വെട്ടുന്നയാൾക്ക് 50 ലക്ഷം പാരിതോഷികം: സാധ്വി പ്രാ‍ചി

177

റൂർക്കെ (ഉത്തരാഖണ്ഡ്)∙ മുസ്‍ലിം പണ്ഡിതൻ സാക്കിർ നായിക്കിന്റെ തല വെട്ടുന്നയാൾക്ക് 50 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നു മുൻ വിഎച്ച്പി നേതാവ് സാധ്വി പ്രാ‍ചി. സാക്കിർ മതപ്രാസംഗികനല്ല, ഭീകരവാദിയാണ്. അതിനാലാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഒരു സംഘടനയുടെയും നേതാവെന്ന നിലയിലല്ല, മറിച്ച് വ്യക്തിപരമായാണ് താൻ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അവർ പറഞ്ഞു. ഉത്തരാഖണ്ഡിലെ റൂർക്കേയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സാധ്വി.

മദ്രസകളിൽ നടക്കുന്ന പ്രഭാഷണങ്ങൾക്ക് ഭീകരവവാദവുമായി ബന്ധമുണ്ടോയെന്നതിനെക്കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും സാധ്വി ആവശ്യപ്പെട്ടു. സാക്കിറിന്റെ തലയ്ക്കു പാരിതോഷികം പ്രഖ്യാപിച്ചതിനുപിന്നാലെ തനിക്ക് ഭീഷണിസന്ദേശം ലഭിച്ചതായും സാധ്വി പിന്നീട് വ്യക്തമാക്കി. രാജ്യത്തിനുപുറത്തുനിന്നാണ് ഭീഷണി ലഭിച്ചത്. ഷാഹിദ് എന്നു സ്വയം പരിചയപ്പെടുത്തിയ ആൾ തന്നെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തി. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതായും അവർ പറ‍ഞ്ഞു.

ധാക്കയിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് പ്രചോദനമായത് സാക്കിറിന്റെ പ്രസംഗമാണെന്ന ആരോപണം ഉയർന്നതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന് മുംബൈ സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. സൗദി അറേബ്യയിലാണ് സാക്കിർ ഇപ്പോൾ കഴിയുന്നത്.
courtesy : manorama online

NO COMMENTS

LEAVE A REPLY