ഹരിയാനയില്‍ ദലിത് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

166

ചണ്ഡിഗഢ്∙ ഹരിയാനയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയെ അതേ പ്രതികള്‍ വീണ്ടും മാനഭംഗപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. രണ്ടു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി ഡിജിപി ആര്‍.പി.സിങ്. പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്നും തെളിവുകള്‍ ശേഖരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹരിയാന വനിതാ കമ്മിഷന്‍ അധ്യക്ഷ ചൊവ്വാഴ്ച പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു മൊഴിയെടുത്തു. മൂന്നുവര്‍ഷം മുന്‍പാണു പ്രതികള്‍ പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഈ കേസ് പിന്‍വലിക്കണമെന്ന ആവശ്യം പെണ്‍കുട്ടി നിരാകരിച്ചതാണു രണ്ടാമതും ആക്രമിക്കാന്‍ കാരണം. ആദ്യ കേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ടുപേരും മറ്റു മൂന്നുപേരുമാണു കേസിലെ പ്രതികള്‍.

NO COMMENTS

LEAVE A REPLY