ഋഷിരാജ് സിങ്ങിനെതിരെ രൂക്ഷവിമർശനം

181

കോഴിക്കോട് ∙ ഡിജിപി ഋഷിരാജ് സിങ്ങിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചതിനെതിരേ എക്സൈസ് സ്റ്റാഫ് അസോസിയേഷൻ‍ സംസ്ഥാന സമ്മേളനത്തിൽ രൂക്ഷവിമർശനം. പുതിയ കോർപറേറ്റ് സംവിധാനത്തിന്റെ ഭാഗമായാണ് ഇടതു സർക്കാർ ഋഷിരാജ് സിങ്ങിനെ നിയമിച്ചതെന്നു സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.എസ്. സുഭാഷ് തുറന്നടിച്ചു.

തന്റെ അക്കൗണ്ടബിലിറ്റി ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് അദ്ദേഹം വകുപ്പിൽ കാട്ടിക്കൂട്ടുന്നതെല്ലാം. ഐഎഎസ് ഉദ്യോഗസ്ഥനെ കമ്മിഷണർ സ്ഥാനത്തു നിന്നു നീക്കി ഐപിഎസ് ഉദ്യോഗസ്ഥനെ അവിടേക്കു നിയമിച്ചതോടെ ഇതുവരെ വകുപ്പിൽ നടന്നുവന്ന തൊഴിൽ രീതിക്കു തന്നെ മാറ്റം വന്നിരിക്കുകയാണ്. കേസു പിടിക്കാൻ ടാർഗറ്റ് നിശ്ചയിച്ചു നൽകിയിരിക്കുകയാണു കമ്മിഷണർ. അതുകൊണ്ടു തന്നെ ഇതു തികയ്ക്കാനുള്ള ഓട്ടം എക്സൈസ് ഉദ്യോഗസ്ഥർക്കു മാനസികസംഘർഷങ്ങളും അവരുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

NO COMMENTS

LEAVE A REPLY