ഇന്ത്യൻ ഹോക്കി ടീമിനെ ശ്രീജേഷ് നയിക്കും

206

ന്യൂഡൽഹി∙ റിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു.പി.ആർ.ശ്രീജേഷാണ് ക്യാപ്റ്റൻ. 16 അംഗ ടീമിൽ മുൻ ക്യാപ്റ്റൻ സർദാർ സിങ്ങുമുണ്ട്. വനിതാ ടീമിനെ സുശീല ചാനു നയിക്കും. ചാംപ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനമാണ് ശ്രീജേഷിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തുണയായത്. ചാംപ്യൻസ് ട്രോഫിയിലും ശ്രീജേഷായിരുന്നു ക്യാപ്റ്റൻ.
രണ്ടു വർഷമായി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് എറണാകുളം പള്ളിക്കര സ്വദേശിയാണ്. കഴിഞ്ഞ ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ജേതാക്കളായപ്പോൾ, ടൈബ്രേക്കറിൽ തിളങ്ങിയ ഗോൾകീപ്പർ ശ്രീജേഷായിരുന്നു ടീമിന്റെ ഹീറോ. 2006 മുതൽ ഇന്ത്യൻ ടീമിനൊപ്പമുള്ള താരമാണ് ശ്രീജേഷ്.

NO COMMENTS

LEAVE A REPLY