കണ്ണൂരിലെ ബിജെപി പ്രവർത്തകനായ രാമചന്ദ്രന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

158

തിരുവനന്തപുരം∙ ബിജെപി പ്രവർത്തകനായ രാമചന്ദ്രന്റെ കൊലപാതകത്തിനു കാരണം രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. സിപിഎം പ്രവർത്തകനായ ധനരാജിനെ 10 ബിജെപി പ്രവർത്തകർ ചേർന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തിന്റെ വിരോധമാണ് രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം സുഗമമായി മുന്നോട്ടു പോകുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാൽ കണ്ണൂരിൽ ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംഎൽഎയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്.

NO COMMENTS

LEAVE A REPLY