ചെറിയ പെരുന്നാൾ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ചയും അവധി

190

തിരുവനന്തപുരം∙ ചെറിയ പെരുന്നാളായതിനാൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ചയും അവധി. പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെറിയ പെരുനാൾ ബുധനാഴ്ചയെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാളയം ഇമാമും ഇന്നലെ അറിയിച്ചിരുന്നു. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെന്നും ഇരുവരും അറിയിച്ചു.