റമസാന്‍ സീസണിൽ കൺസ്യൂമർഫെഡിന്റെ സബ്സിഡി പ്രഹസനമായി

218

മലപ്പുറം∙ റമസാന്‍ സീസണിൽ കൺസ്യൂമർഫെഡ് പലചരക്ക് സാധനങ്ങൾക്ക് പ്രഖ്യാപിച്ച സബ്സിഡി പ്രഹസനമായി. ദിവസവും അൻപതിൽ കൂടുതൽ പേർക്ക് സബ്സിഡി നൽകരുതെന്ന് ത്രിവേണി സൂപ്പർമാർക്കറ്റുകൾക്കും നൻമ സ്റ്റോറുകൾക്കും മാനേജിങ് ഡയറക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്.

ആദ്യമെത്തുന്ന 50 പേർക്കേ സബ്സിഡി നിരക്കിൽ സാധനങ്ങൾ കിട്ടൂ. അതല്ലെങ്കിൽ ഒാരോ ദിവസവും സബ്സിഡിയോടെ പരമാവധി വിൽക്കാവുന്ന സാധനങ്ങളുടെ തൂക്കവും നൽകിയിട്ടുണ്ട്. ഒാരോ ത്രിവേണി സൂപ്പർമാർക്കറ്റിനും ഒരു ദിവസം പരമാവധി 250 കിലോ അരി, 150 കിലോ പച്ചരി, 50 കിലോ പഞ്ചസാര, 50 ലീറ്റർ വെളിച്ചെണ്ണ, 25 കിലോ വീതം തുവരപ്പരിപ്പും ഉഴുന്നും, 50 കിലോ വീതം കടലയും വൻപയറും 25 കിലോ വീതം മുളകും മല്ലിയും ചെറുപയറും മാത്രമേ വിൽക്കാൻ പാടുളളൂവെന്നാണ് എംഡിയുടെ ഉത്തരവ്.

ആദ്യമെത്തുന്ന 50 പേർ സബ്സിഡി സാധനങ്ങൾ വാങ്ങുന്നതോടെ ബാക്കിയുളളവർ വെറുംകയ്യോടെ മടങ്ങുകയാണിപ്പോൾ. ഒപ്പം സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ ചീത്തവിളി കേട്ട് ഉദ്യോഗസ്ഥരും ഗതികെട്ടു.

Advertisement

NO COMMENTS

LEAVE A REPLY