കേരളത്തിൽ കനത്തമഴയ്ക്കു സാധ്യത

225

തിരുവനന്തപുരം ∙ അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഏഴു മുതൽ 11 സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കും. 29-ാം തീയതി രാവിലെവരെ ശക്തമായി മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് വീശാനിടയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

NO COMMENTS

LEAVE A REPLY