ആർഎസ്എസ്സിനെതിരായ പ്രസ്താവന : രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് സുപ്രീംകോടതി

161

ന്യൂഡൽഹി∙ ആർഎസ്എസ്സിനെതിരായ പ്രസ്താവനയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് സുപ്രീംകോടതി. മാപ്പു പറഞ്ഞില്ലെങ്കിൽ കേസിൽ വിചാരണ നേരിടണം. രാഹുലിന്റെ പ്രസ്താവന പൊതുജനത്തിനു ഗുണമോ ദോഷമോയെന്നത് പരിഗണിച്ചായിരിക്കും കേസ് മുന്നോട്ടുകൊണ്ടുപോകുക. ഒരു സംഘടനയെ ഒന്നടങ്കം കുറ്റപ്പെടുത്താൻ നിങ്ങൾക്കാവില്ല. കേസിൽ വിശദവിവരങ്ങൾ കൈമാറാൻ രാഹുലിന് കോടതി അടുത്ത ബുധനാഴ്ച വരെ സമയം അനുവദിച്ചു.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, മഹാത്മാ ഗാന്ധിയുടെ വധത്തിൽ ആർഎസ്എസ്സിനു പങ്കുണ്ടെന്ന തരത്തിൽ രാഹുൽ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്തെ കോടതിയിൽ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.