നരേന്ദ്ര മോദി എന്നെ കൊല്ലാൻ ഉത്തരവിട്ടേക്കും : കേജ്‌രിവാൾ

180

ന്യൂഡൽഹി∙ തന്നെ കൊലപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടേക്കുമെന്ന വിവാദ പ്രസ്താവനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഇന്ത്യ മോദിയുടെ കൈകളിൽ സുരക്ഷിതമാണോ? അദ്ദേഹം വലിയ ഇച്ഛാഭംഗത്തിലാണ്. മോദിക്ക് എന്നെ കൊലപ്പെടുത്താൻ വരെ സാധിച്ചേക്കുമെന്നും യൂട്യൂബിൽ പോസ്റ്റു ചെയ്ത വിഡിയോയിലൂടെ കേജ്‌രിവാളിന്റെ ആരോപിച്ചു.

എഎപി എംഎൽഎമാരെ കള്ളക്കേസുകളിൽ കുടുക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ജയിൽ പോകുകയെന്നത് ചെറിയ കാര്യമാണ്. ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം. അതിനു നിങ്ങൾ തയാറെടുക്കണം. ഭയമുള്ളവർ കുറച്ചുനാളത്തേക്ക് പാർട്ടിയിൽനിന്നു മാറിനിൽക്കൂ. അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടണം – കേജ്‌രിവാൾ പറഞ്ഞു.
കഴിഞ്ഞ വർഷം അധികാരത്തിലെത്തിയതിനുശേഷം 11 എഎപി എംഎൽഎമാരാണ് ഇതുവരെ അറസ്റ്റിലായത്. ജാനകപൂരി നിയമസഭാംഗം രാജേഷ് ഋഷിയും കരൺ സിങ്ങും പൊലീസിന്റെ നിരീക്ഷണത്തിലാണ്. എന്നാല്‍ തരംതാണ രാഷ്ട്രീയ ആരോപണങ്ങളാണ് കേജ്‌രിവാള്‍ ഉന്നയിക്കുന്നതെന്നു ബിജെപി പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY