കൈക്കൂലി നൽകുന്നവരെ ആദ്യം ഉപദേശിക്കണം, ആവർത്തിച്ചാൽ രക്ഷിക്കരുത്: പിണറായി

190

തിരുവനന്തപുരം ∙കൈക്കൂലി നൽകുന്നവരെ ചോദ്യം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഉപദേശിക്കണം, ആവർത്തിച്ചാൽ രക്ഷിക്കാൻ നിൽക്കരുത്.കൈക്കൂലി നൽകിയാൽ മാത്രം നടപടി എന്ന രീതി മാറണമെന്നും പിണറായി പറഞ്ഞു. എൻജിഒ യൂണിയൻ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിരഹിത കാര്യക്ഷമമായ സിവിൽ സർവീസ് എന്ന മുദ്രാവാക്യം കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും സാക്ഷാത്കരിക്കാനായിട്ടില്ല. സിവിൽ സർവീസിനെ മാറ്റാൻ ഉദ്യോഗസ്ഥർക്കുമാത്രമേ കഴിയൂ. ഭരണരംഗത്ത് വലിയ തോതിൽ പുനഃക്രമീകരണം വേണം. പുതിയൊരു കേരളാമോഡലിന് ഇത്തരമൊരു മാറ്റം ആവശ്യമാണ്. മാറ്റം സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും.

NO COMMENTS

LEAVE A REPLY