കൊല നടത്താൻ പരിശീലനം നൽകുന്ന സംഘടനയാണ് എസ്‍ഡിപിഐ : പിണറായി വിജയൻ

205

തിരുവനന്തപുരം∙ കൊല നടത്താൻ പരിശീലനം നൽകുന്ന സംഘടനയാണ് എസ്‍ഡിപിഐ. ആളുകളെ എങ്ങനെ എളുപ്പത്തിൽ കൊല്ലാമെന്നാണ് പരിശീലനം നൽകുന്നത്. എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. പൊലീസിനു വീഴ്ച വന്നിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി.
കോഴിക്കോട് വേളത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കുറ്റ്യാടിയിലെ ലീഗ് പ്രവർത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണ്. കേസിൽ രണ്ടുപേർ അറസ്റ്റിലായി. സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
അതേസമയം, എസ്‍ഡിപിഐ ഭീകരസംഘടനയെന്ന് മുസ്‍ലിം ലീഗ് നിയമസഭയിൽ ആരോപിച്ചു. എസ്ഡിപിഐയുടെ പ്രവർത്തനം രാജ്യത്തിന് അപകടമാണെന്ന് പാറയ്ക്കൽ അബ്ദുല്ല എംഎൽഎ പറഞ്ഞു. ഇസ്‍ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസ്) ആളെ കൂട്ടുന്നവരാണ് എസ്ഡിപിഐ. പൊലീസും എസ്ഡിപിഐയും തമ്മിൽ ഒത്തുകളിക്കുകയാണെന്നും ലീഗ് അംഗം ആരോപിച്ചു.

NO COMMENTS

LEAVE A REPLY