ക്രമക്കേടുകളുടെ പട്ടികയുമായി സിഎജി

149

തിരുവനന്തപുരം∙ പാറ്റൂർ ഭൂമിയിലെ കെട്ടിടങ്ങൾ, സെക്രട്ടേറിയറ്റ് അനക്സ്, ബിജു രമേശിന്റെ 12 നില ഹോട്ടൽ തുടങ്ങി നിരവധി കെട്ടിട നിർമാണങ്ങളിൽ ചട്ടലംഘനമെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. പാറ്റൂര്‍ ഭൂമിക്കേസില്‍ 21 കാര്യങ്ങളില്‍ ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. 14.40 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി. കോടതി വിധിക്കെതിരായ നിർമാണത്തിന് കോർപറേഷൻ നടപടിയെടുത്തില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രമക്കേട് കണ്ടെത്തിയ നിർമാണങ്ങൾ:

∙ പാറ്റൂർ ഭൂമിയിലെ കെട്ടിടങ്ങൾ (റസിഡൻഷ്യൽ, ഷോപ്പിങ് മാൾ തുടങ്ങിയവ)
∙ സെക്രട്ടേറിയറ്റ് അനക്സ് നിർമാണം
∙ ബിജു രമേശിന്റെ 12 നില ഹോട്ടൽ നിർമാണം
∙ കിംസ് ആശുപത്രി കാൽനട മേൽപ്പാലം നിർമാണം
∙ തൃശൂർ ജൂബിലി മിഷൻ ആശുപത്രി കെട്ടിടനിർമാണം
∙ വിഴിഞ്ഞം, വേളി പ്രദേശങ്ങളിലെ നിർ‌മാണം
∙ തിരുവനന്തപുരം വിമാനത്താവള പരിസരത്തെ നിർമാണ പ്രവർത്തനങ്ങൾ

പാറ്റൂർ ഭൂമിയിടപാട് കേസിലെ ഹൈക്കോടതി വിധി പൂർണമായും ശരിവയ്ക്കുന്നതാണ് സിഎജി റിപ്പോർട്ട്. 206.87 സെന്റ് ഭൂമി മാത്രമാണ് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്നത്. ബാക്കി 14.40 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറുകയായിരുന്നു. കോർപറേഷൻ, നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചെങ്കിലും മറ്റു നടപടികളൊന്നുമെടുത്തില്ല. ഇക്കാര്യത്തിൽ വൻ വീഴ്ചയാണ് തിരുവനന്തപുരം കോർപറേഷന് സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കിംസ് ആശുപ്രതി പിഡബ്ല്യൂഡി നടപ്പാതയ്ക്കു മുകളിലൂടെ കാൽനട മേൽപ്പാലം നിർമിച്ചതും ബിജു രമേശിന്റെ 12 നില ഹോട്ടലിന്റെ നിർമാണവും അനുമതി വാങ്ങാതെയായിരുന്നു. വിഴിഞ്ഞത്തെ നിർമാണ പ്രവർത്തനങ്ങൾ തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണെന്നും സിഎജി കണ്ടെത്തി.
courtesy : manorama online

NO COMMENTS

LEAVE A REPLY