അരവിന്ദ് കേജ്‍രിവാൾ പാക്കിസ്ഥാൻ ഏജന്റ് : ഹർസിമ്രത് കൗർ ബാദൽ

197

ന്യൂഡൽഹി∙അരവിന്ദ് കേജ്‍രിവാൾ പാക്കിസ്ഥാൻ ഏജന്റാണെന്നു കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ. ഡൽഹി സർക്കാരിനോടുള്ള കേന്ദ്ര സമീപനം പാക്കിസ്ഥാനോട് എന്നപോലെയെന്നാണ് കേജ്‍രിവാൾ പറയുന്നത്. ഇതിലൂടെ അദ്ദേഹം എന്താണു പറയാൻ ഉദ്ദേശിച്ചത്. ഡൽഹിയെ മറ്റൊരു പാക്കിസ്ഥാനാക്കി മാറ്റാണോ അദ്ദേഹം ആഗ്രഹിക്കുന്നത്. ഇത്തരക്കാരെ നാം പേടിക്കണമെന്നും ഹർസിമ്രത് പറ‍ഞ്ഞു.

പാക്കിസ്ഥാനെ നേരിടുന്നതുപോലെയാണ് കേന്ദ്രത്തിനു ഡൽഹി സർക്കാരിനോടുള്ള സമീപനമെന്നും എഎപി സർക്കാരിനെ അട്ടിമറിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ആംആദ്മി പാർട്ടി സംഘടിപ്പിച്ച ‘ടോക്ക് ടു എകെ’ എന്ന ഓൺലൈൻ സംവാദത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആരോപിച്ചിരുന്നു.