ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി രക്തസാക്ഷിയെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

165

ഇസ്‌ലാമാബാദ്∙ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാനി രക്തസാക്ഷിയെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യയുടെ ക്രൂരതകളാണ് കശ്മീരികളുടെ പ്രക്ഷോഭത്തിന് പ്രേരണയായത്. സ്വാതന്ത്ര്യത്തിനായി പോരാടാൻ കശ്മീരി ജനതയ്ക്ക് എല്ലാ അവകാശവുമുണ്ട്. പാക്കിസ്ഥാൻ ഒന്നടങ്കം അവരുടെ പിന്നിൽ അണിനിരക്കും. ദിവസങ്ങളായി കശ്മീരിൽ തുടരുന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച കരിദിനമായി ആചരിക്കുമെന്നും ഷെരീഫ് പറഞ്ഞു.

കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ചേർന്ന പ്രത്യേക കാബിനറ്റ് യോഗത്തിനു ശേഷമാണ് ഷെരീഫിന്റെ പ്രതികരണം. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കശ്മീരികളുടേത്. അവർക്ക് രാഷ്ട്രീയപരമായും നയതന്ത്രപരമായും ധാർമികവുമായ പിന്തുണ നൽകുമെന്നും ഷെരീഫ് പറഞ്ഞു.

ഷെരീഫിന്റെ പ്രസ്താവനയോടെ ഇന്ത്യ–പാക്ക് ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴുമെന്ന് ഉറപ്പായി.

NO COMMENTS

LEAVE A REPLY