സാക്കിർ നായിക് ഈ വർഷം ഇന്ത്യയിലേക്ക് മടങ്ങിവരില്ല

164

മുംബൈ∙ ഈ വർഷം ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്നു സാക്കിർ നായിക്. തന്റെ പ്രസംഗങ്ങൾ വളച്ചൊടിച്ചെന്നും ഭീകരവാദത്തിനു തന്റെ പ്രസംഗങ്ങൾ പ്രചോദനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍നിന്ന് വിഡിയോ കോളിങ് സംവിധാനമായ സ്കൈപ് വഴി നടത്തിയ വാർത്താസമ്മേളനത്തിലാണ് നായിക്ക് നിലപാടു വ്യക്തമാക്കിയത്.

ഞാൻ സമാധാനത്തിന്റെ സന്ദേശവാഹകനാണ്. ഏതന്വേഷണവും നേരിടാനൊരുക്കമാണ്. രാജ്യത്തെ രക്ഷിക്കാന്‍ ജീവന്‍ കൊടുക്കുന്നതില്‍ തെറ്റില്ല. നിഷ്കളങ്കരായ മുസ്‌ലിംകളെ വഴിതെറ്റിക്കുന്നവരെ ശിക്ഷിക്കണം. തീവ്രവാദത്തെ അപലപിക്കുന്നു. കൊലപാതകങ്ങള്‍ ഇസ്‌ലാമിനു ഹറാമാണ്. തനിക്കുള്ള ജനപ്രീതി ദുരുപയോഗിക്കാൻ ചിലർ ശ്രമിക്കുകയാണ്. ഇന്ത്യൻ അധികൃതരുമായോ പൊലീസുമായോ ഒരു പ്രശ്നവുമില്ല. സർക്കാർ ഇതുവരെ ഒരു കാര്യവും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും സാക്കിർ പറഞ്ഞു. ഫ്രാൻസിലുണ്ടായ ഭീകരാക്രമണങ്ങളെ അദ്ദേഹം അപലപിച്ചു.

ധാക്ക ഭീകരാക്രമണത്തിനു സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്ന ബംഗ്ലദേശിന്റെ നിലപാടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പാലക്കാട്ടുനിന്നു കാണാതായ മലയാളികളും ഇദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നുവെന്നു വീട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. സാക്കിര്‍ നായിക്കിനെതിരെ മുംബൈ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിനു കൈമാറും.

NO COMMENTS

LEAVE A REPLY