രാജ്യവ്യാപകമായി മദ്യം നിരോധിക്കില്ല: കേന്ദ്രസർക്കാർ

195

ന്യൂഡൽഹി∙ രാജ്യവ്യാപകമായി മദ്യനിരോധനം ഏർപ്പെടുത്താൻ തൽക്കാലം പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ അറിയിച്ചു. സംസ്ഥാന സർക്കാരുകൾക്കു വേണമെങ്കിൽ മദ്യനിരോധനം ഏർപ്പെടുത്താം. അതിനു കേന്ദ്രം സഹായം നൽകുകയും ചെയ്യാമെന്ന് ആഭ്യന്തര സഹമന്ത്രി ഹൻസ്‌രാജ് ഗംഗാറാം അഹിർ അറിയിച്ചു. 2012 മുതൽ 2014 വരെ വ്യാജമദ്യം ഉപയോഗിച്ച് 2927 പേർ മരിച്ചതായും ലോക്സഭയെ അറിയിച്ചു.

ഇതിൽ 731 പേർ 2012ലാണ് മരിച്ചത്. 2013ൽ 497 പേരും 2014ൽ 1699 പേരും മരിച്ചു. എക്സൈസ് 2014ൽ 2.83 കോടി ലീറ്റർ മദ്യമാണ് പിടിച്ചെടുത്തത്. ഇതിൽ 91 ലീറ്റർ നാടൻ മദ്യമാണ്. 1.15 കോടി ലീറ്റർ ഫാക്ടറിയിൽ നിർമിച്ചതും 76 ലക്ഷം ലീറ്റർ മദ്യം മറ്റു രീതിയിൽ നിർമിച്ചതാണെന്നും പറഞ്ഞു.

ഈ വർഷം ജൂൺ വരെ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ 1366.35 കിലോ ആംഫെടാമിൻ, 6.51 കിലോ കൊക്കെയ്ൻ, 4,811.82 കിലോ എഫെഡ്രൈൻ, 38,418.89 കിലോ കഞ്ചാവ്, 1,144.12 കിലോ ഹാഷിഷ്, 351.12 കിലോ ഹെറോയിൻ, 16.57 കിലോ കെറ്റാമിൻ, 663.15 കിലോ ഒപ്പിയം, ഫെൻസൈഡിലിന്റെ കഫ് സിറപ്പിന്റെ 2,05,150 കുപ്പികൾ, 12,903.41 കിലോയുടെ പോപ്പി ഹസ്ക്, 34,018.34 കിലോ പോപ്പി സ്ട്രോ, 43.75 കിലോ സ്യൂഡോ – എഫെഡ്രൈൻ എന്നിവ പിടിച്ചെടുത്തതായും മന്ത്രി ലോക്സഭയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY