ഹൈദരാബാദിൽ രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ

153

ഹൈദരാബാദ്∙ ഹൈദരാബാദിൽ രണ്ട് ഐഎസ് ഭീകരരെ എൻഐഎ അറസ്റ്റു ചെയ്തു. ഇന്ത്യയിലെ ഐഎസ് പ്രവർത്തനങ്ങൾ‌ ഏകോപിപ്പിക്കുന്ന യാസിർ നിയമത്തുല്ല, ഭീകരാക്രമണങ്ങൾക്ക് ആവശ്യമായ ധനസഹായം കണ്ടെത്തി നൽകുന്ന അദാവുല്ല റഹ്മാൻ എന്നിവരാണ് പിടിയിലായത്. സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പരിശോധന തുടരുകയാണ്.

ഐഎസിലേക്ക് യുവാക്കൾ ധാരാളമായി ആകൃഷ്ടരാകുന്ന വിവരം പുറത്തുവരുന്നതിനിടെയാണ് ഇവർ പിടിയിലായിരിക്കുന്നത്. കേരളത്തിൽനിന്ന് 11 പേരടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഐഎസിൽ ചേർന്നിട്ടുണ്ട്. യുവാക്കളിൽ ഐഎസിന്റെ സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനയും ശക്തമാക്കിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY