നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു

187

കാഠ്മണ്ഡു ∙ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു. ഘടകക്ഷികൾ പിന്തുണപിൻവലിച്ചതിനെ തുടർന്ന് അവിശ്വാസപ്രമേയം നേരിടും മുൻപാണ് രാജി. പ്രസിഡന്റ് ബിന്ധ്യ ദേവിക്കാണ് രാജി സമർപ്പിച്ചത്. നേപ്പാളി കോൺഗ്രസും മാവോയിസ്റ്റുകളും അദ്ദേഹത്തിന്റെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ഒലി ആരോപിച്ചു.

നല്ല പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിച്ചുവെന്നാണ് കരുതുന്നത്. ഇന്ത്യയും ചൈനയുമായുള്ള ബന്ധംമെച്ചപ്പെടുത്താൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഒലി പ്രധാനമന്ത്രിയായത്. മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY