സാക്കിർ നായിക്കിനെ അകാരണമായി വേട്ടയാടുന്നു : ഇ.ടി. മുഹമ്മദ് ബഷീർ

161

നായിക്കിനെ അകരണമായി വേട്ടയാടരുതെന്നും അഭിപ്രായസ്വാതന്ത്ര്യവും മതപ്രചാരണ സ്വാതന്ത്ര്യവും ഹനിക്കാൻ ശ്രമിക്കരുതെന്നും മുസ്‍ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

സാക്കിർ നായിക്ക് ഇത്രയുംകാലം നിഗൂഢ കേന്ദ്രങ്ങളിൽ അല്ലായിരുന്നു. മുൻവിധിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സർക്കാർ അന്വേഷണം നടത്തുന്നത്. നിരവധി പ്രസംഗങ്ങൾ നടത്തുകയും പുസ്തകങ്ങൾ എഴുതുകയും ചെയ്ത വ്യക്തിയാണ് നായിക്ക്. ഇസ്‍ലാമിലെ സമാധാനസിദ്ധാന്തത്തിന്റെ പ്രചാരകനാണ് അദ്ദേഹം. യാതൊരു സാഹചര്യത്തിലും മറ്റുള്ള മതത്തിൽപ്പെട്ടവരെ ആക്രമിക്കരുതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഭീകരവാദത്തെ ശക്തമായി എതിർത്ത ഒരു വ്യക്തിയെ, ഭീകരവാദത്തിന്റെ പ്രോത്സാഹകനായി അവതരിപ്പിക്കുന്ന വളരെ വിചിത്രമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ഇ.ടി. മുഹമ്മദ് ബഷീർ വാർത്താ ‌സമ്മേളനത്തിൽ പറഞ്ഞു.