പ്രധാനമന്ത്രി ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്

196

ന്യൂഡൽഹി ∙ പ്രധാനമന്ത്രി അടുത്തതായി പോകുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക്. നാല് ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി ഈ മാസം ഏഴിനു ഡൽഹി വിടുന്ന നരേന്ദ്ര മോദി 11നു മടങ്ങിയെത്തും. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാൻസനിയ, കെനിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്.

രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ഈയിടെ ചില ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് ഉഭയകക്ഷിബന്ധങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചു പ്രധാനമന്ത്രിയും ഈ നാലു രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധങ്ങൾ ഉണ്ടാക്കുകയും സഹകരണത്തിനു പുതിയ മേഖലകൾ കണ്ടെത്തുകയും ചെയ്യുമെന്നു വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

NO COMMENTS

LEAVE A REPLY