മൈക്രോ ഫിനാൻസ് : വെള്ളാപ്പള്ളി നടേശൻ ഒന്നാംപ്രതി

190

തിരുവനന്തപുരം ∙ മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കേസിൽ വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എൻ.സോമൻ, കെ.കെ.മഹേശൻ, നജീബ്, ദിലീപ് എന്നിവരാണ് മറ്റു പ്രതികൾ. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്.

എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള തെളിവു ലഭിച്ചെന്ന് അന്വേഷണ സംഘം ഇന്നലെ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാനമൊട്ടാകെ തെളിവു ശേഖരിക്കുന്നുണ്ട്. അതിനാൽ, റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന വിജിലൻസിന്റെ ആവശ്യവും കോടതി അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി എഫ്ഐആർ റജിസ്റ്റർ െചയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY