ന്യൂയോർക്ക് ∙ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലുണ്ടായ സ്ഫോടനത്തിൽ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം പതിനൊന്ന് മണിക്ക് മുൻപായിരുന്നു സംഭവമെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ പരുക്കേറ്റയാളുടെ കാല് നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്ന് സെന്‍ട്രല്‍ പാര്‍ക്ക് ഭാഗീകമായി അടച്ചു. സ്ഥലത്ത് ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.