റിയാദ്∙ തിരുവനന്തപുരം സ്വദേശി സൗദിയില്‍ വെടിയേറ്റ് മരിച്ചു. ആറ്റിങ്ങല്‍ ആലംകോട് മാജിദ മന്‍സിലില്‍ പരേതനായ മീരാസാഹിബിന്റെയും ആമിനാബീവിയുടെയും മകന്‍ നസീറാ(45)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
റിയാദില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ലൈല അഫ്ലാജില്‍ നസീര്‍ നടത്തുന്ന ബൂഫിയ(ചെറിയ റസ്റ്ററന്റ്)യിൽ ആഹാരം കഴിച്ച സൗദി സ്വദേശികള്‍ പണം നല്‍കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ബൂഫിയയില്‍ നിന്ന് മടങ്ങിയ മൂന്നംഗ സംഘം തോക്കുമായി മടങ്ങിയത്തെി നസീറിനുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
മൃതദേഹം അഫ്‍ലാജില്‍ ഖബറടക്കും. ഭാര്യ: സീന. മക്കള്‍: മുഹമ്മദ് ആഷിഖ്, നെഹ്റാ നസീര്‍, നസരി. സഹോദരങ്ങള്‍: അസീസ്, മാജിദ, റഫീഖ്, നസീറ, ലത്തീഫ, സബൂറ, അസീന, നൗഷാദ്.