മലപ്പുറത്ത് രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു

153

മലപ്പുറം∙ നിലമ്പൂരിൽ ഡിഗ്രി വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. കരിമ്പുഴ അത്തിക്കൽ മുഹമ്മദ് ഹാഷിർ (17) ആണു മരിച്ചത്. മാഞ്ചീരി കുരിക്കൾ ബഷീറിന്റെ മകനാണ്. മമ്പാട് എംഇഎസ് കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.

വെട്ടത്തൂരിനു സമീപം കാപ്പിൽ വിദ്യാർഥി മുങ്ങിമരിച്ചു. കാപ്പ് പള്ളിയിലെ ദർസ് വിദ്യാർഥി പി.കെ.ആദിൽ (12) ആണ് മരിച്ചത്. പള്ളിയിൽ പോയി വന്നശേഷം കൂട്ടുകാരോടൊപ്പം വല്ലക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കൊണ്ടോട്ടി വാഴയൂർ സ്വദേശിയാണ്.

NO COMMENTS

LEAVE A REPLY