ലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

176

പയ്യന്നൂർ∙ ദേശീയപാതയിൽ വച്ചു ലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കണ്ടോത്ത് പാട്യത്തെ സുനിൽ കുമാർ (38) ആണ് മരിച്ചത്. മെഡിക്കൽ റപ്രസെന്ററ്റീവായ സുനിൽ ട്രെയിനിനു പോകാൻ ബൈക്കിൽ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോഴായിരുന്നു അപകടം. രാവിലെ 7.40ന് പെരുമ്പ ലത്തിഫിയ സ്കൂളിനു മുന്നിൽ ദേശീയപാതയിൽ വച്ചു ലോറി ഇടിക്കുകയായിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

NO COMMENTS

LEAVE A REPLY