മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിച്ചു

309

ന്യൂജഴ്സി∙ അർജന്റീനാ സൂപ്പർതാരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു. മെസ്സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിന്റെ ഫൈനലിൽ ചിലെയോട് അടിയറവ് പറഞ്ഞതിനു പിന്നാലെയാണ് അർജന്റീന ക്യാപ്റ്റൻ കൂടിയായ മെസ്സിയുടെ തീരുമാനം. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ആദ്യ പെനൽറ്റി കിക്കെടുത്ത മെസ്സി, കിക്ക് പാഴാക്കിയിരുന്നു.
വിരമിക്കുന്ന കാര്യം താൻ നിശ്ചയിച്ച് കഴിഞ്ഞതായി മെസ്സി വ്യക്തമാക്കി. ദേശീയ ടീമിൽ കളിക്കാൻ ഇനി ഞാനില്ല. ഇക്കാര്യം ഞാൻ നിശ്ചയിച്ച് കഴിഞ്ഞു –
ദേശീയ ടീമിനൊപ്പം ഒരു പ്രധാന കിരീടം പോലും നേടാനാകാതെയാണ് മെസ്സിയുടെ വിടവാങ്ങൽ. കഴിഞ്ഞ വര്‍ഷവും കോപ്പ അമേരിക്ക ഫൈനലിൽ മെസ്സി നയിച്ച അർജന്റീന ചിലെയോട് ഷൂട്ടൗട്ടിൽ തോറ്റിരുന്നു. 2014ലെ ലോകകപ്പിലും അർജന്റീന ഫൈനലിലെത്തിയിരുന്നെങ്കിലും കലാശപ്പോരിൽ ജർമനിയോട് തോൽക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY