നികുതി പിരിവ് ഊർജിതമാക്കും : ധനമന്ത്രി

157

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു ധനമന്ത്രി തോമസ് ഐസക്. മുൻ സർക്കാർ ഉത്തമവിശ്വാസത്തിൽ ഉണ്ടാക്കിയ കരാറാണ് നിലവിലുള്ളത്. പ്രശ്നങ്ങളുണ്ടെങ്കിൽ അത് പിന്നീട് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തിന് മുൻപ് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

സാമ്പത്തിക മാന്ദ്യത്തെ മറികടന്ന് വാഗ്ദാനങ്ങൾ പാലിക്കുന്നത് എങ്ങനെ എന്നതിന്റെ ഉത്തരം ബജറ്റിൽ ഉണ്ടാകും. ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. വരുമാന വർധനവിനു നികുതി പിരിവ് ഊർജിതമാക്കും. യുഡിഎഫ് സർക്കാർ പിരിക്കാതെ വിട്ട നികുതികൾ പിരിച്ചെടുക്കും. ബൃഹത് പദ്ധതികളുണ്ടാകും. അത് എൽഡിഎഫിന്റെ പ്രകടനപത്രിക നടപ്പാക്കലാണ്. നികുതിയിതര വരുമാനം വർധിപ്പിക്കാൻ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY