സൈന്യത്തിനെതിരെ മുദ്രാവാക്യം: 15 പേർക്കെതിരെ കേസെടുത്തു

191

കണ്ണൂർ ∙ ടൗൺ സ്ക്വയറിൽ ഇന്ത്യൻ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് 15 പേർക്കെതിരെ കേസെടുത്തു. നിയമനടപടികൾ പൂർത്തിയാക്കി ഇവരെ ഇന്നലെ രാത്രി തന്നെ വിട്ടയച്ചു. കശ്മീരിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ‘കണ്ണൂർ സ്റ്റാൻഡ്സ് വിത്ത് കശ്മീർ’ കൂട്ടായ്മ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിനു മുൻപ് സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്നാണ് പരാതി.

സമീപത്ത് വിശ്രമിച്ചിരുന്ന സൈനികരാണ് മുദ്രാവാക്യത്തിനെതിരെ ആദ്യം പ്രതികരിച്ചത്. തുടർന്നു നാട്ടുകാരും ഇടപെട്ടു. എന്നാൽ, കശ്മീരിനെ കുറിച്ചു കവിത ചൊല്ലിയ തങ്ങളെ നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് അംഗങ്ങൾ വിശദീകരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് പരിപാടി നിർത്തിവയ്പിക്കുകയും അംഗങ്ങളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുമെന്നു വാർത്ത പരന്നിരുന്നു. കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇന്നു കൂട്ടായ്മ നടത്തുമെന്നും പ്രചാരണമുണ്ട്.

NO COMMENTS

LEAVE A REPLY