കലബുറഗി റാഗിങ് കേസില്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

173

ബെംഗളൂരു∙ കലബുറഗി റാഗിങ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും. കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബെഞ്ചിലാണ് പ്രതികളായ ആതിര, ലക്ഷ്മി എന്നിവര്‍ ജാമ്യാപേക്ഷ നല്‍കിയത്. കലബുറഗി സെക്കൻഡ് അഡീഷനല്‍ സെഷന്‍സ് കോടതി മുമ്പാകെ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണു പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ‌കേസിലെ മൂന്നാം പ്രതി കൃഷ്ണ പ്രിയയ്ക്ക് കീഴ്‌കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.

കലബുറുഗി അല്‍ഖമര്‍ നഴ്‌സിംഗ് കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി അശ്വതിയെ റാഗിങ്ങിന്റെ പേരില്‍ ശുചിമുറി വൃത്തിയാക്കുന്ന ലായിനി കുടിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞമാസം 24നാണ് പ്രതികള്‍ അറസ്റ്റിലായത്. അശ്വതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

NO COMMENTS

LEAVE A REPLY