ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടു ഡ്രൈവർമാരും മരിച്ചു

162

തൃശൂർ∙ നഗരത്തിൽ പൂങ്കുന്നത്തു കർണാടക ബസും ലോറിയും കൂട്ടിയിടിച്ചു രണ്ടുവാഹനങ്ങളുടെയും ഡ്രൈവർമാർ തൽക്ഷണം മരിച്ചു. പുലർച്ചെ രണ്ടിനാണു സംഭവം. കർണാടക കെഎസ്ആർടിസി ബസ് ഡ്രൈവർ പ്രീതി ഗൗഡ (32)യാണു മരിച്ചവരിൽ ഒരാൾ. ലോറിയുടെ ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. കർണാടക ഹാസൻ വിജയബാങ്ക് റോഡിൽ കുനിത്ത്നില ശിവാനയുടെ മകനാണ് പ്രീതി ഗൗഡ.‌

ജില്ലയിൽത്തന്നെ കേച്ചേരിയിൽ ദേശീയപാതയിൽ നിയന്ത്രണം വീട്ട ബൈക്ക് മറിഞ്ഞു രണ്ടു യുവാക്കളും ഇന്നു മരിച്ചു. പ്രധാന റോഡിൽനിന്ന് ഉപറോഡിലേക്കാണു ബൈക്ക് മറിഞ്ഞത്.

NO COMMENTS

LEAVE A REPLY