അമീറിനെ പരിചയമില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും

179
photo courtsy : manorama online

പെരുമ്പാവൂർ ∙ അമീറുൽ ഇസ്‍ലാമിനെ മുൻപു കണ്ടിട്ടില്ലെന്ന് ജിഷയുടെ അമ്മയും സഹോദരിയും. അമീറുമായി യാതൊരുവിധ മുൻപരിചയമില്ലെന്നും ഇരുവരും പൊലീസിനോട് വ്യക്തമാക്കി. തിരിച്ചറിയൽ പരേഡിനു ശേഷമാണ് ഇരുവരും പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ജിഷയുടെ അമ്മ രാജേശ്വരിയെയും സഹോദരി ദീപയെയും ആലുവ പൊലീസ് ക്ലബിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്.