ഭീകരരെ രക്തസാക്ഷികളായി മഹത്വവല്‍ക്കരിക്കരുത് : രാജ്നാഥ്സിങ്

156

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാന്റെ മണ്ണിൽ അവര്‍ക്കു ശക്തമായ താക്കീതു നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. ഭീകരർക്കും സംഘടനകൾക്കും മാത്രമല്ല, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ആളുകൾക്കും രാജ്യങ്ങൾക്കുമെതിരെയും ശക്തമായ നടപടിയുണ്ടാകും. ഭീകരരെ രക്തസാക്ഷികളായി മഹത്വവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമാബാദിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.

സൈനിക നടപടിക്കിടെ കശ്മീരിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രക്തസാക്ഷിയായി വിലയിരുത്തിയിരുന്നു. അതേസമയം, രാജ്നാഥ് സിങ്ങിന്റെ പ്രസംഗം പാക്കിസ്ഥാനിലെ ഔദ്യോഗിക ടെലിവിഷനായ പിടിവി റിപ്പോർട്ടു ചെയ്തില്ല. സിങ്ങിനൊപ്പം ഇന്ത്യയിൽനിന്നു പോയവരെയും ദൃശ്യങ്ങൾ പകർത്താൻ അവർ അനുവദിച്ചില്ല.

സാർക്ക് രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെയാണ് രാജ്നാഥ് സിങ് ഇസ്‍ലാമാബാദിലെത്തിയത്.

NO COMMENTS

LEAVE A REPLY