കൊച്ചി∙ മലയാളി പെണ്‍കുട്ടികളെ വിധ്വംസക പ്രവര്‍ത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. മതംമാറ്റവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നേരത്തേയുണ്ടായ കേസുകളില്‍ പുനരന്വേഷണം നടത്തണം. സംസ്ഥാനത്ത് ലൗ ജിഹാദ് ഇല്ല എന്ന് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യവും അന്വേഷിക്കണമെന്ന് രമേശ് കൊച്ചിയില്‍ ആവശ്യപ്പെട്ടു.